SUNNIONLINENEWS
കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ 1939 മാര്ച്ച് 22ന് അഹ്മദ് ഹാജിയുടെ മകനായി ആലങ്ങാപൊയില്‍ അബൂബക്ക൪ മുസ്ലിയാ൪ ജനിച്ചു. കുഞ്ഞിമ്മ ഹജ്ജുമ്മയാണ് മാതാവ്. കാന്തപുരം എ എം എല്‍ പി സ്കൂളില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. പുത്തൂ൪ അബ്ദുള്ള മുസ്ലിയാരില്‍ നിന്നാണ് ഖുര്ആ ൯ പഠിച്ചത്. കിഴക്കോത്ത് കീഴ്മഠത്തില്‍ അബ്ദുല്‍ ഹമീദ് മുസ്ലിയാ൪, വാവാട് പോക്ക൪ കുട്ടി മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪, കെ കെ അബൂബക്ക൪ മുസ്ലിയാ൪, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുക്ക൯മാ൪. കൂടുതല്‍ വായിക്കാന്‍ >>>
പാലക്കാം തൊടി അബൂബക്ക൪ മുസ്ലിയാ൪
മത പണ്ഡിതനും സ്വതന്ത്ര സമര നായകനുമായിരുന്നു പാലക്കാം തൊടി അബൂബക്ക൪ മുസ്ലിയാ൪. കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി പുതിയോത്ത് പള്ളിയിലായിരുന്നു ദര്സ്ോ. നെല്ലിക്കുത്ത് ആലി മുസ്ലിയാരാണ് പ്രധാന ഗുരു. മലപ്പുറം ആലത്തൂ൪പടി പൊടിയാടായിരുന്നു ദര്സ്് വിദ്യാഭ്യാസം. കോഴിക്കോട് ജില്ലയിലെ പല മഹല്ലുകളിലും ഖാസിയും പുത്തൂ൪ വില്ലേജിലെ ഖിലാഫത്ത് കമ്മിറ്റി പ്രസിഡന്റു മായിരുന്നു. മാര്ച്ച് 20 ന് കൊലക്കുറ്റം ചുമത്തപ്പെട്ടതിനെ തുടര്ന്ന്ു പട്ടാളക്കാരുടെ ശല്യം കാരണം നാട് വിട്ടു. റെയില്വേന സ്റ്റേഷനില്‍ നിന്നു ചില മുസ്‌ലിം ഉദ്യോഗസ്ഥ൪ ചതിയിലൂടെ അദ്ദേഹത്തെ അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജറാക്കി. വിചാരണാ പ്രഹസനം നടത്തി സ്പെഷ്യല്‍ ജഡ്ജി വി ജാസ്കണ്‍ തൂക്കിക്കൊല്ലാ൯ വിധിച്ചു. തൂക്കിലേറ്റുന്നതിനു മുമ്പ് 1923 ഏപ്രില്‍ 20 ന് നിസ്കരിച്ചു കൊണ്ടിരിക്കെ മരണപ്പെട്ടു. എന്നാല്‍ തൊട്ടടുത്ത ദിവസം തൂക്കിലേറ്റിയതായി ബ്രിട്ടീഷുകാ൪ രേഖ ചമച്ചു.