വിനയത്തിന്റെ പര്യായവും വിജ്ഞാനത്തിന്റെട നിറകുടവുമായിരുന്നു തേനു മുസ്ലിയാ൪ എന്ന സൈനുദ്ദീ൯ മുസ്ലിയാ൪. നിരവധി കറാമത്തുകള്‍ കാണിച്ച വലിയ്യും കൂടിയായിരുന്നു മുസ്ലിയാ൪.
ഹി: 1302 ല്‍ ജനനം. കൂരിയാട് കല്ലിടുമ്പില്‍ അഹമ്മദാണ് പിതാവ്. അല്ലൂരിലെ കരിഞ്ഞായി മൂസ മകള്‍ ഫാത്വിമയാണ് മാതാവ്.
അബ്ദുല്ലക്കോയ തങ്ങളുടെ കിഴക്കേവീട്, കൈത്തക്കര, തിരൂ൪ കോരങ്ങത്ത്, പൊന്നാനി, കാട്ടിപ്പരുത്തി, കാവപ്പുര, കിടങ്ങയം, നെല്ലിക്കുത്ത് എന്നിവിടങ്ങളിലായിരുന്നു പഠനം.
കൂരിയാട് ഹബീബ് കുട്ടിക്കോയ തങ്ങള്‍, അബ്ദുല്ലക്കോയ തങ്ങള്‍ എന്നിവരില്‍ നിന്നാണ് പ്രാഥമിക പഠനം.
തിരൂരങ്ങാടി ബുഖാരി മുസ്ലിയാ൪, തൃക്കരിപ്പൂ൪ അഹമ്മദ് കുട്ടി മുസ്ലിയാ൪, മച്ചിങ്ങപ്പാറ അഹ്മദ് മുസ്ലിയാ൪, പാറമ്മല്‍ മൊയ്തീ൯ കുട്ടി മുസ്ലിയാ൪, മൂസ മുസ്ലിയാരുപ്പാപ്പ എന്ന് വിളിക്കപ്പെട്ടിരുന്ന കാവുപ്പുര മുദരിസ്, പെരുമ്പലം ഉണ്ണീദ് മുസ്ലിയാ൪, പള്ളിപ്പുറം മമ്മദ് മുസ്ലിയാ൪, ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി എന്നിവരാണ് ഗുരു ശ്രേഷ്ഠ൪.
വളരെക്കാലം ദ൪സ് നടത്തിയ ശേഷം പല സ്ഥലത്തും ചെന്ന് അക്കാലത്തെ പ്രഗല്ഭഷമതികളില്‍ നിന്ന് വിദ്യ നുക൪ന്നു. അവരില്‍ തന്നെക്കാള്‍ ചെറിയവരും പ്രായം കുറഞ്ഞവരും ഉണ്ടായിരുന്നു.
കുട്ടി മുസ്ലിയാരുടെ അടുത്ത് സ്വഹീഹുല്‍ ബുഖാരി ഓതാ൯ പോയ ചരിത്രമുണ്ട്. തേനു മുസ്ലിയാ൪ അബ്ദുറഹ്മാ൯ ഫള്ഫരി എന്ന കുട്ടി മുസ്ലിയാരെ സമീപിച്ചു. ‘’താങ്കളുടെ പിതാവില്‍ നിന്ന് ഞാ൯ ബുഖാരി അല്പം ഓതിയിട്ടുണ്ട്. താങ്കളത് തീര്ത്തും ഓതിത്തരണം. സൗകര്യമുള്ള സമയത്ത് ഞാ൯ വന്നു പാഠം കഴിഞ്ഞ് തിരിച്ച് പോകാം’’. കുട്ടി മുസ്ലിയാ൪ ഒഴിഞ്ഞു മാറാ൯ ശ്രമിച്ചപ്പോള്‍ ആ സത്യം തേനു മുസ്ലിയാ൪ക്ക് തുറന്ന് പറയേണ്ടി വന്നു.
‘’ഞാ൯ ആദരവായ റസൂല്‍ തിരുമേനി (സ) യെ സ്വപ്നത്തില്‍ കാണുകയുണ്ടായി. ബുഖാരി ശരീഫ് ഓതിത്തരാ൯ ഒരാളെ പറഞ്ഞു തരാ൯ അപേക്ഷിച്ചപ്പോള്‍ താങ്കളെയാണ് പറഞ്ഞ് തന്നത്.’’ ഇത് കേട്ടപ്പോള്‍ കുട്ടി മുസ്ലിയാ൪ക്ക് ഒഴിഞ്ഞുമാറാ൯ പഴുതില്ലാതായി.
സമസ്ത പ്രസിഡന്റാ യിരുന്ന വരക്കല്‍ മുല്ലക്കോയ തങ്ങളില്‍ നിന്ന് ഖാദിരി ത്വരീഖത്തിന്റെ തുടര്ച്ചലയും വാളക്കുളം അബ്ദുല്‍ ബാരി മുസ്ലിയാരില്‍ നിന്ന് ഹദ്ദാദിന്റെച അനുമതിയും കിട്ടിയിട്ടുണ്ട്.
ചാപ്പനങ്ങാടി, കിടങ്ങയം ആമക്കാട്, കൂരിയാട്, കിഴക്കേപ്പുറം, ഇന്ത്യനൂ൪, കോട്ടക്കല്‍ ടൌണ്‍ പള്ളി, ഒറവമ്ബ്രം, മുടിക്കോട്, മലപ്പുറം വലിയ പള്ളി, നെല്ലികുത്ത്, പാങ്ങ് പള്ളിപ്പറമ്പ്, എന്നിവിടങ്ങളില്‍ ദ൪സ് നടത്തി. കിഴക്കേ പുന്നത്ത് അദ്ദേഹം മദ്റസത്തുല്‍ ബനാത്ത് എന്ന പേരില്‍ ഒരു സ്ഥാപനം നടത്തിയിരുന്നു.
അബ്ദുള്ള ഹാജി, ഫാത്വിമ എന്നിവരാണ് മക്കള്‍. ജമാലുദ്ദീ൯ മുസ്ലിയാരാണ് മകളുടെ ഭര്ത്താകവ്. തേനു മുസ്ലിയാരുടെ പേരമക്കള്‍ പണ്ഡിത൯മാരും സുന്നത്ത് ജമാഅത്തിന്റെ പ്രവ൪ത്തകരുമാണ്. ഹി: 1389 ദുല്ഹേജ്ജ് 4 ന് ബുധനാഴ്ച (1970 ഫെബ്രുവരി 12) അദ്ദേഹം വഫത്തായി. കൂരിയാട് ജുമുഅത്ത് പള്ളിയുടെ സമീപത്താണ് ഖബ൪.
SUNNIONLINENEWS
കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ 1939 മാര്ച്ച് 22ന് അഹ്മദ് ഹാജിയുടെ മകനായി ആലങ്ങാപൊയില്‍ അബൂബക്ക൪ മുസ്ലിയാ൪ ജനിച്ചു. കുഞ്ഞിമ്മ ഹജ്ജുമ്മയാണ് മാതാവ്. കാന്തപുരം എ എം എല്‍ പി സ്കൂളില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. പുത്തൂ൪ അബ്ദുള്ള മുസ്ലിയാരില്‍ നിന്നാണ് ഖുര്ആ ൯ പഠിച്ചത്. കിഴക്കോത്ത് കീഴ്മഠത്തില്‍ അബ്ദുല്‍ ഹമീദ് മുസ്ലിയാ൪, വാവാട് പോക്ക൪ കുട്ടി മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪, കെ കെ അബൂബക്ക൪ മുസ്ലിയാ൪, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുക്ക൯മാ൪. കൂടുതല്‍ വായിക്കാന്‍ >>>