സ്വാതന്ത്ര സമരത്തിന് മുന്നണിപ്പോരാളിയായി നിന്ന് സമരം ചെയ്ത ആലി മുസ്ലിയാരുടെ സഹോദരാനാണ് മമ്മുട്ടി മുസ്ലിയാ൪. അപാര ബുദ്ധി ശക്തിയുടെ ഉടമയായിരുന്നു അദ്ദേഹം. സാധാരണ ദ൪സുകളില്‍ ഓതാറുള്ള അല്ഫി്യ ശറഹും ബൈത്തും പൂര്ണ്ണദമായി മനഃപാഠമാക്കിയിരുന്നു.
മഖ്ദൂം ഉതുവങ്ങാട് കുഞ്ഞിമ്മു മൊല്ല, മഖ്ദൂം ചെറിയ ബാവ മുസ്ലിയാ൪, കൊങ്ങണം വീട്ടില്‍ ഇബ്രാഹീം മുസ്ലിയാ൪, അഹമ്മദ് ശീറാസി മുതലായവ൪ ഗുരുനാഥ൯മാരാണ്.
സ്വാതന്ത്ര സമരം കൊടുമ്പിരി കൊള്ളുമ്പോള്‍ കവരത്തിയിലെ ദ൪സ് ഒഴിവാക്കി ആലി മുസ്ലിയാ൪ നാട്ടിലേക്ക് മടങ്ങുമ്പോള്‍ മമ്മുട്ടി മുസ്ലിയാരായിരുന്നു പ്രസ്തുത ജോലി ഏറ്റെടുത്ത് നടത്തിയിരുന്നത്. പിന്നീട് പയ്യനാട്, വള്ളുവനാട് എന്നീ സ്ഥലങ്ങളില്‍ സേവനം ചെയ്തു. അക്കാലത്ത് അറിയപ്പെട്ട അത്മീയാചാര്യ൯മാരുമായി ബന്ധപ്പെട്ടു. പാലത്ത് മുല്ലക്കല്‍ കുഞ്ഞിമൊയ്തീ൯ എന്നിവരുടെ മകനായി ഹി: 1277ല്‍ ജനിച്ച അദ്ദേഹം 1323 ല്‍ മക്കയില്‍ വഫാത്തായി. മക്കയിലെ ജന്നത്തുല്‍ ബഖീഇലാണ് ഖബ൪.
SUNNIONLINENEWS
കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ 1939 മാര്ച്ച് 22ന് അഹ്മദ് ഹാജിയുടെ മകനായി ആലങ്ങാപൊയില്‍ അബൂബക്ക൪ മുസ്ലിയാ൪ ജനിച്ചു. കുഞ്ഞിമ്മ ഹജ്ജുമ്മയാണ് മാതാവ്. കാന്തപുരം എ എം എല്‍ പി സ്കൂളില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. പുത്തൂ൪ അബ്ദുള്ള മുസ്ലിയാരില്‍ നിന്നാണ് ഖുര്ആ ൯ പഠിച്ചത്. കിഴക്കോത്ത് കീഴ്മഠത്തില്‍ അബ്ദുല്‍ ഹമീദ് മുസ്ലിയാ൪, വാവാട് പോക്ക൪ കുട്ടി മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪, കെ കെ അബൂബക്ക൪ മുസ്ലിയാ൪, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുക്ക൯മാ൪. കൂടുതല്‍ വായിക്കാന്‍ >>>