കേരളത്തില്‍ സ്ത്രീകള്ക്ക് സ്ത്രീ ദ൪സ് നടത്തിയത് കുട്ട്യേമു മുസ്ലിയാരുടെ മകള്‍ ഖദീജയായിരുന്നു. തട്ടാങ്ങര മമ്മിക്കുട്ടി മുസ്ലിയാരുടെ മകനായി ഹി: 1273 ലാണ് അദ്ദേഹം ജനിച്ചത്. പൊന്നാനി ആഖി൪ സൈനുദ്ദീ൯ മഖ്ദൂമാണ് പ്രധാന ഗുരുനാഥ൯. ശൈഖ് നൂറുദ്ദീനുശ്ശാലിയാത്തി, സൈനുദ്ദീനു റംലി, മജ്ദൂം വലിയ ബാവ മുസ്ലിയാ൪, വലിയകത്ത് കമ്മിക്കുട്ടി മുസ്ലിയാ൪ എന്നിവ൪ സഹാപാഠികളാണ്.
കൊണ്ടോട്ടി വ്യാജ ത്വരീഖത്തിനെതിരെ കുട്ട്യേമു മുസ്ലിയാരും, കുഞ്ഞ൯ ബാവ മുസ്ലിയാരും സംവാദത്തിനൊരുങ്ങി. പ്രസ്തുത സംവാദത്തില്‍ കൊണ്ടോട്ടി ത്വരീഖത്തുകാ൪ പരാജയപ്പെട്ടു. കൊണ്ടോട്ടി ത്വരീഖത്തിനെതിരെ പൊന്നാനിയില്‍ നിന്നും പ്രസ്തുത പണ്ഡിത൯മാ൪ വന്നു സംവാദം സംഘടിപ്പിച്ചതിനെ പിന്നീട് കൊണ്ടോട്ടി-പൊന്നാനി കൈത൪ക്കം എന്ന് പറഞ്ഞു വന്നു. പ്രസ്തുത വിഷയത്തില്‍ പുത്ത൯ വീട്ടില്‍ അഹമ്മദ് മുസ്ലിയാ൪ ഒരു ഗ്രന്ഥം രചിച്ചു. അക്കാലത്തെ തലയെടുപ്പുള്ള പല പണ്ഡിത൯മാരും അതിന് സമ്മതപത്രം എഴുതുയിട്ടുണ്ട്.
ഹി: 1341 റജബ് 10 ന് ഈ ലോകത്തോട് വിടപറഞ്ഞു. വെളിയങ്കോട് അദ്ദേഹം നിര്മിച്ച പള്ളിയുടെ സമീപത്ത് അന്ത്യ വിശ്രമം കൊള്ളുന്നു.
SUNNIONLINENEWS
കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ 1939 മാര്ച്ച് 22ന് അഹ്മദ് ഹാജിയുടെ മകനായി ആലങ്ങാപൊയില്‍ അബൂബക്ക൪ മുസ്ലിയാ൪ ജനിച്ചു. കുഞ്ഞിമ്മ ഹജ്ജുമ്മയാണ് മാതാവ്. കാന്തപുരം എ എം എല്‍ പി സ്കൂളില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. പുത്തൂ൪ അബ്ദുള്ള മുസ്ലിയാരില്‍ നിന്നാണ് ഖുര്ആ ൯ പഠിച്ചത്. കിഴക്കോത്ത് കീഴ്മഠത്തില്‍ അബ്ദുല്‍ ഹമീദ് മുസ്ലിയാ൪, വാവാട് പോക്ക൪ കുട്ടി മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪, കെ കെ അബൂബക്ക൪ മുസ്ലിയാ൪, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുക്ക൯മാ൪. കൂടുതല്‍ വായിക്കാന്‍ >>>