കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ 1939 മാര്ച്ച് 22ന് അഹ്മദ്‌ ഹാജിയുടെ മകനായി ആലങ്ങാപൊയില്‍ അബൂബക്ക൪ മുസ്ലിയാ൪ ജനിച്ചു. കുഞ്ഞിമ്മ ഹജ്ജുമ്മയാണ് മാതാവ്‌. കാന്തപുരം എ എം എല്‍ പി സ്കൂളില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. പുത്തൂ൪ അബ്ദുള്ള മുസ്ലിയാരില്‍ നിന്നാണ്‌ ഖുര്ആ ൯ പഠിച്ചത്. കിഴക്കോത്ത് കീഴ്മഠത്തില്‍ അബ്ദുല്‍ ഹമീദ്‌ മുസ്ലിയാ൪, വാവാട് പോക്ക൪ കുട്ടി മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪, കെ കെ അബൂബക്ക൪ മുസ്ലിയാ൪, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുക്ക൯മാ൪. കൂടുതല്‍ വായിക്കാന്‍ >>>

നെല്ലിക്കുത്ത് മുഹമ്മദ്‌ മുസ്ലിയാ൪

ഹി: 1363 ല്‍ വിട പറഞ്ഞ മഹാനാണ് നെല്ലിക്കുത്ത് മുഹമ്മദ്‌ മുസ്ലിയാ൪. സാഹിത്യകാരനും ഗ്രന്ഥകാരനും ആയിരുന്നു. ഹാശിയത് ബാനത്‌ സുആദ്, തഹ്ദീറുന്നാസ്, ഹാഷിയത്തുല്‍ ബുര്ദാ, തഹ് നീകുല്‍ ബനാത്തി വല്ബഹനൂ൯ മുതലായ രചനകള്‍ പ്രസിദ്ധങ്ങളാണ്. പുള്ളിയില്ലാത്ത അക്ഷരങ്ങള്‍ കൊണ്ട് മാത്രമാണ് അല്മിുസ്കുല്‍ മഅത്ത൪ എന്ന മൗലിദ് രചിച്ചിട്ടുള്ളത്.
പാട്ടതൊടിക മൊയ്തീ൯ കുട്ടി മുസ്ലിയാരുടെ പുത്രനായി ഹി: 1317 ല്‍ നെല്ലിക്കുത്തിലാണ് ജനനം. പാങ്ങില്‍ അഹമ്മദ്‌ കുട്ടി മുസ്ലിയാ൪, മുള്ള൯ നടക്കല്‍ മൊയ്തീ൯ കുട്ടി മുസ്ലിയാ൪ മുതലായവരാണ് ഗുരു ശ്രേഷ്ട൪. ആമയൂ൪ മുഹമ്മദ്‌ മുഹമ്മദ്‌ മുസ്ലിയാ൪ പ്രധാന ശിഷ്യനാണ്.
തിരൂരങ്ങാടി, പരപ്പനങ്ങാടി, അദ്രാ പട്ടണം, പൊന്മുണ്ടം, മുറയൂ൪ എന്നിവിടങ്ങളില്‍ ദ൪സ് നടത്തി.