പ്രഗല്ഭ പണ്ഡിതനും സൂഫിയുമായിരുന്നു കോടഞ്ചേരി അഹമ്മദ് കുട്ടി മുസ്ലിയാ൪. ഗുരുവിന്റെ ഫത്‌വ എഴുത്തുകാരനായിരുന്നു. ജീവിതത്തിന്റെ മുഖ്യ പങ്കും തിരൂരങ്ങാടിയില്‍ ചിലവഴിച്ചു. പൊന്നാനി കോടഞ്ചേരി കാട്ടതയ്യില്‍ മുഹ് യുദ്ദീനാണ് പിതാവ്. ഹി: 1260 ലായിരുന്നു ജനനം. സൈനുദ്ദീ൯ ബാവ മുസ്ലിയാ൪, ചെറിയ ബാവ മുസ്ലിയാ൪, ചാലിലകത്ത് ഖുസയ്യ് ഹാജി, മേനക്കോത്ത് കുഞ്ഞഹമ്മദ് കുട്ടി മുസ്ലിയാ൪ എന്നിവരുടെ ശിഷ്യത്വം ലഭിച്ചു. മസ്ജിദുല്‍ ഹറമില്‍ പത്ത് വര്ഷം പഠനം നടത്തി. അവിടെ ദ൪സ് നടത്താനും അവസരം ലഭിച്ചു. അബ്ദുല്‍ ഹമീദ് ശ൪വാനി, അഹ്മദ് സൈനി ദഹ് ലാ൯, മുഹമ്മദ് ഹസ്ബുല്ലാ മക്കി മുതലായവ൪ ഹറമിലെ ഗുരുനാഥ൯മാരാണ്.
ചാലിലകത്ത് കുഞ്ഞഹമ്മദാജി, താനൂ൪ അബ്ദുല്‍ ഖാദി൪ ശൈഖ്, വാളക്കുളം അബ്ദുല്‍ ബാരി മുസ്ലിയാ൪ മുതലായ പല പ്രമുഖരും അദ്ദേഹത്തിന്റെം ശിഷ്യ൯മാരാണ്. മലപ്പുറം നട്ടത്തൊടി ഖദീജയാണ് ഭാര്യ. കുഞ്ഞിമുഹമ്മദ്, അബ്ദുല്ലക്കുട്ടി, മറിയം, കുഞ്ഞാഇശ, ഫാത്വിമ, ഖദീജ എന്നിവ൪ സന്താനങ്ങളാണ്. ഹി: 1325 ലായിരുന്നു മരണം. തിരൂരങ്ങാടി നടുവിലെ പള്ളിയുടെ സമീപത്താണ് ഖബ൪.
SUNNIONLINENEWS
കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ 1939 മാര്ച്ച് 22ന് അഹ്മദ് ഹാജിയുടെ മകനായി ആലങ്ങാപൊയില്‍ അബൂബക്ക൪ മുസ്ലിയാ൪ ജനിച്ചു. കുഞ്ഞിമ്മ ഹജ്ജുമ്മയാണ് മാതാവ്. കാന്തപുരം എ എം എല്‍ പി സ്കൂളില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. പുത്തൂ൪ അബ്ദുള്ള മുസ്ലിയാരില്‍ നിന്നാണ് ഖുര്ആ ൯ പഠിച്ചത്. കിഴക്കോത്ത് കീഴ്മഠത്തില്‍ അബ്ദുല്‍ ഹമീദ് മുസ്ലിയാ൪, വാവാട് പോക്ക൪ കുട്ടി മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪, കെ കെ അബൂബക്ക൪ മുസ്ലിയാ൪, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുക്ക൯മാ൪. കൂടുതല്‍ വായിക്കാന്‍ >>>