കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ 1939 മാര്ച്ച് 22ന് അഹ്മദ്‌ ഹാജിയുടെ മകനായി ആലങ്ങാപൊയില്‍ അബൂബക്ക൪ മുസ്ലിയാ൪ ജനിച്ചു. കുഞ്ഞിമ്മ ഹജ്ജുമ്മയാണ് മാതാവ്‌. കാന്തപുരം എ എം എല്‍ പി സ്കൂളില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. പുത്തൂ൪ അബ്ദുള്ള മുസ്ലിയാരില്‍ നിന്നാണ്‌ ഖുര്ആ ൯ പഠിച്ചത്. കിഴക്കോത്ത് കീഴ്മഠത്തില്‍ അബ്ദുല്‍ ഹമീദ്‌ മുസ്ലിയാ൪, വാവാട് പോക്ക൪ കുട്ടി മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪, കെ കെ അബൂബക്ക൪ മുസ്ലിയാ൪, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുക്ക൯മാ൪. കൂടുതല്‍ വായിക്കാന്‍ >>>

നിസ്കാരത്തിന്റെ ശര്‍തുകള്‍

അഞ്ചു ശര്‍തുകളാണ് നിസ്കാരത്തിന്. നിസ്കാരത്തിന്റെ ഭാഗമല്ലെങ്കിലും ഇവ ഇല്ലാതെ നിസ്കരിച്ചാല്‍ ആ നിസ്കാരം ശരിയാവില്ല.


1, ചെറുതും വലുതുമായ അശുദ്ധികളില്‍ നിന്നും ശുദ്ധിയാക്കുക.
2, നിസകരിക്കുന്നവന്റെ ശരീരം,വസ്ത്രം,സ്ഥലം എന്നിവ നജസില്‍ നിന്നും ശുദ്ധിയാകുക.

3, ഔറത്ത്‌ മറക്കുക.
4, നിസ്കാരത്തിന്റെ സമയം ആകുകയും ആയെന്ന്‍ അറിയുകയും ചെയ്യുക.

5, ഖിബ് ലക്ക് മുന്നിടുക
--------------------------------------------------------------------------------

*സമയം ആയെന്ന്‍ ഉറപ്പില്ലാതെ നിസ്കരിച്ചാല്‍ സ്വീകരിക്കപെടുകയില്ല.
*യുദ്ധ രംഗത്തും ,ഭയത്തോടെ യുള്ള നിസ്കരത്തിലും ഖിബ് ലക്ക്‌ മുന്നിടല്‍ ശര്‍ത്തില്ല.ഹലാലായ (അനുവദനീയമായ) യാത്രയിലെ സുന്നത്ത്‌ നിസ്കാരവും അപ്രകാരം തന്നെ.
* പുരുഷന്‍,അടിമ സ്ത്രീ എന്നിവര്‍ക്ക് മുട്ടിന്റെയും പോക്കിളിന്റെയും ഇടക്കുള്ള സ്ഥലമാണ് ഔറത്ത്.
*ചെറുതും വലുതുമായ അശുദ്ധി എന്നാല്‍ വുളൂഉം,നിര്‍ബന്ധമായ കുളിയും ആകുന്നു.
***