പണ്ഡിതനും കള്ളശൈഖുമാരുടെ പേടി സ്വപ്നവുമായിരുന്നു കുഞ്ഞിപ്പോക്ക൪ മുസ്ലിയാ൪. 1934 നവംബ൪ 14 ന് സമസ്ത രജിസ്റ്റ൪ ചെയ്തപ്പോള്‍ പതിനാറാം മെമ്പറാണ് അദ്ദേഹം. ഹി: 1306 ലാണ് ജനനം. കുണ്ടില്‍ അബ്ദുറഹ്മാ൯ മുസ്ലിയാ൪ പിതാവാണ്.
അഹ്മദ് കോയ ശാലിയാത്തി, തുന്ന൯ വീട്ടില്‍ മുഹമ്മദ് മുസ്ലിയാ൪, പൊന്നാനി കുഞ്ഞ൯ ബാവ മുസ്ലിയാ൪ എന്നിവരാണ് ഉസ്താദുമാ൪. ഹി: 1339 ലാണ് ബാഖവിയായത്. ചെറിയമുണ്ടം, ചാലിയം, തിരൂരങ്ങാടി, പറപ്പൂര് എന്നിവിടങ്ങളില്‍ ദ൪സ് നടത്തി.
നിരവധി രചനകള്‍ നടത്തിയിട്ടുണ്ട്. ഖു൪ആനിലെ നിരവധി സൂറത്തുകള്ക്ക് വ്യാഖ്യാനം രചിച്ചിട്ടുണ്ട്. അറബി മലയാളത്തിലാണ് കൃതികളിലതികവും. ഹി: 1371 ല്‍ അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു.
SUNNIONLINENEWS
കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ 1939 മാര്ച്ച് 22ന് അഹ്മദ് ഹാജിയുടെ മകനായി ആലങ്ങാപൊയില്‍ അബൂബക്ക൪ മുസ്ലിയാ൪ ജനിച്ചു. കുഞ്ഞിമ്മ ഹജ്ജുമ്മയാണ് മാതാവ്. കാന്തപുരം എ എം എല്‍ പി സ്കൂളില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. പുത്തൂ൪ അബ്ദുള്ള മുസ്ലിയാരില്‍ നിന്നാണ് ഖുര്ആ ൯ പഠിച്ചത്. കിഴക്കോത്ത് കീഴ്മഠത്തില്‍ അബ്ദുല്‍ ഹമീദ് മുസ്ലിയാ൪, വാവാട് പോക്ക൪ കുട്ടി മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪, കെ കെ അബൂബക്ക൪ മുസ്ലിയാ൪, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുക്ക൯മാ൪. കൂടുതല്‍ വായിക്കാന്‍ >>>