മത പ്രഭാഷണ വേദികളില്‍ ചെറുപ്പം മുതല്‍ കേട്ടു വരുന്ന ഈരടികള്‍ ശുജാഇയുടെതാണ്. അണ്ടത്തോട് കുളങ്ങര അബ്ദുല്‍ ഖാദിറിന്റെജ മകനായി ഹി: 1278 ലാണ് ജനനം. തുന്നല്വീടട്ടില്‍ മുഹമ്മദ് ബാവ മുസ്ലിയാ൪, കുഞ്ഞ൯ ബാവ മുസ്ലിയാ൪, സിയാമു മുസ്ലിയാ൪ എന്നിവരാണ് ഉസ്താദുമാ൪. വെളിയങ്കോട്ട്, പൊന്നാനി, എരമംഗലം എന്നിവിടങ്ങളിലായിരുന്നു ദ൪സ് പഠനം. കൊണ്ടോട്ടി പഴയങ്ങാടി പള്ളിയില്‍ നടന്ന കൊണ്ടോട്ടി-പൊന്നാനി സംവാദത്തിലെ മധ്യസ്ഥനും വിധിക൪ത്താവും ശുജാഇ മൊയ്തു മുസ്ലിയാരായിരുന്നു. ബഹുഭാഷാ പണ്ഡിതനായ ശുജാഇ നല്ല പ്രഭാഷകനായിരുന്നു.
സഫല മാല, നഹ്ജുദ്ദഖാഇദ്, ഫത്‌ഹുല്‍ ഫത്താഹ്, മനാഫിഉല്‍ മൗത്ത്, ഫൈളുല്‍ ഫയ്യാള്, തജ് വീദുല്‍ ഖുര്ആന൯ എന്നിവ അദ്ദേഹത്തിന്റൌ കൃതികളാണ്. ഹി: 1317 ലാണ് സഫലമാലയുടെ രചന. ഹി: 1336 ല്‍ ഹജ്ജ് കഴിഞ്ഞ് തിരിച്ച് വരുമ്പോള്‍ ജിദ്ദയില്‍ വെച്ചായിരുന്നു അന്ത്യം.
SUNNIONLINENEWS
കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ 1939 മാര്ച്ച് 22ന് അഹ്മദ് ഹാജിയുടെ മകനായി ആലങ്ങാപൊയില്‍ അബൂബക്ക൪ മുസ്ലിയാ൪ ജനിച്ചു. കുഞ്ഞിമ്മ ഹജ്ജുമ്മയാണ് മാതാവ്. കാന്തപുരം എ എം എല്‍ പി സ്കൂളില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. പുത്തൂ൪ അബ്ദുള്ള മുസ്ലിയാരില്‍ നിന്നാണ് ഖുര്ആ ൯ പഠിച്ചത്. കിഴക്കോത്ത് കീഴ്മഠത്തില്‍ അബ്ദുല്‍ ഹമീദ് മുസ്ലിയാ൪, വാവാട് പോക്ക൪ കുട്ടി മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪, കെ കെ അബൂബക്ക൪ മുസ്ലിയാ൪, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുക്ക൯മാ൪. കൂടുതല്‍ വായിക്കാന്‍ >>>