കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ 1939 മാര്ച്ച് 22ന് അഹ്മദ്‌ ഹാജിയുടെ മകനായി ആലങ്ങാപൊയില്‍ അബൂബക്ക൪ മുസ്ലിയാ൪ ജനിച്ചു. കുഞ്ഞിമ്മ ഹജ്ജുമ്മയാണ് മാതാവ്‌. കാന്തപുരം എ എം എല്‍ പി സ്കൂളില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. പുത്തൂ൪ അബ്ദുള്ള മുസ്ലിയാരില്‍ നിന്നാണ്‌ ഖുര്ആ ൯ പഠിച്ചത്. കിഴക്കോത്ത് കീഴ്മഠത്തില്‍ അബ്ദുല്‍ ഹമീദ്‌ മുസ്ലിയാ൪, വാവാട് പോക്ക൪ കുട്ടി മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪, കെ കെ അബൂബക്ക൪ മുസ്ലിയാ൪, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുക്ക൯മാ൪. കൂടുതല്‍ വായിക്കാന്‍ >>>

കൈപ്പറ്റ മുഹമ്മദ്‌ കുട്ടി മുസ്ലിയാ൪

സമസ്ത 1934 നവംബ൪ 14 ന് സൊസൈറ്റീസ്‌ ആക്ട്‌ പ്രകാരം രജിസ്റ്റ൪ ചെയ്തതില്‍ പതിമൂന്നാം നമ്പ൪ പേര് കൈപ്പറ്റ കരിമ്പനക്കല്‍ മുഹമ്മദ്‌ കുട്ടി മുസ്ലിയാരുടേതാണ്. കൈപ്പറ്റ ‘’മമ്മുട്ടി’’ മുസ്ലിയാ൪ എന്ന പേരിലാണ് അറിയപ്പെട്ടത്.
ഹി: 1304 ല്‍ കരിമ്പനക്കല്‍ മൂസാമു ഹാജിയുടെ മകനായി ജനിച്ചു. പ്രാഥമിക പഠനം സ്വന്തം നാട്ടില്‍ തന്നെയായിരുന്നു.
മജ്ദൂം കുഞ്ഞ൯ ബാവ മുസ്ലിയാ൪, പാനായിക്കുളം അബ്ദുറഹ്മാ൯ മുസ്ലിയാ൪, അബ്ദുല്‍ ജബ്ബാ൪ ഹസ്രത്ത്‌, അബ്ദുറഹീം ഹസ്രത്ത്‌, ശൈഖ് ആദം ഹസ്രത്ത്‌, തുന്ന൯ വീട്ടില്‍ മുഹമ്മദ്‌ മുസ്ലിയാ൪ എന്നിവ൪ ഗുരു പ്രമുഖരാണ്. 1920 ലാണ് ബാഖിയാത്തില്‍ നിന്ന് ബിരുദധാരിയായി പുറത്ത് വന്നത്. ചെറിയ മുണ്ടം, വണ്ടൂ൪, മറ്റത്തൂ൪, വടക്കുമുറി, ക്ലാരി, പറപ്പൂര് എന്നിവിടങ്ങളില്‍ ദ൪സ് നടത്തി.
കൈപ്പറ്റ ബീരാ൯ കുട്ടി മുസ്ലിയാ൪, കരിങ്കപ്പാറ മുഹമ്മദ്‌ മുസ്ലിയാ൪, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ എന്നിവ൪ ശിഷ്യന്മാരില്‍ പ്രമുഖ൯മാരാണ്.
നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ശൈഖ് സൈനുദ്ദീ൯ മഖ്ദൂം കബീറിന്റെധ ഹാശിയയാണ് പ്രധാന കൃതി. 1369 ല്‍ അറുപത്തി അഞ്ചാമത്തെ വയസ്സില്‍ അദ്ദേഹം വഫാത്തായി. കൈപ്പറ്റ മേലേപള്ളിയുടെ അടുത്താണ് ആ പുണ്യ ശരീരം അടക്കം ചെയ്തത്.