പണ്ഡിതനും അറബി കവിയും ബഹുഭാഷാ പണ്ഡിതനുമായിരുന്നു അരീക്കല്‍ അബ്ദുറഹ്മാ൯ മുസ്ലിയാ൪. 1938 ജൂലൈ 13നാണ് ജനനം. അരീക്കല്‍ അഹമ്മദ് മുസ്ലിയാരാണ് പിതാവ്. ബീവി ഫാത്വിമ മാതാവാണ്. താഴക്കോട് കുഞ്ഞലവി മുസ്ലിയാ൪, കണ്ണിയത്ത് അഹമ്മദ് മുസ്ലിയാ൪, മേപ്പിലാച്ചേരി മുഹ് യുദ്ദീ൯ മുസ്ലിയാ൪, കീഴന കുഞ്ഞബ്ദുല്ല മുസ്ലിയാ൪ എന്നിവരാണ് ഗുരുനാഥ൯മാ൪.
പയ്യോളി ചരാച്ചില്‍, കായണ്ണ, ചേരാപുരം, ചെറുവണ്ണൂ൪, മാട്ടൂല്‍, നാദാപുരം, വാഴക്കാട് എന്നിവിടങ്ങളില്‍ ദ൪സ് പഠനം. കടമേരി റഹ്മാനിയ്യ, ചെരിച്ചില്‍ പള്ളി, തോടന്നൂര്‍, ആറങ്ങാടി, ചിയ്യൂര്‍, കീഴ്പയൂ൪ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചു.
SUNNIONLINENEWS
കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ 1939 മാര്ച്ച് 22ന് അഹ്മദ് ഹാജിയുടെ മകനായി ആലങ്ങാപൊയില്‍ അബൂബക്ക൪ മുസ്ലിയാ൪ ജനിച്ചു. കുഞ്ഞിമ്മ ഹജ്ജുമ്മയാണ് മാതാവ്. കാന്തപുരം എ എം എല്‍ പി സ്കൂളില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. പുത്തൂ൪ അബ്ദുള്ള മുസ്ലിയാരില്‍ നിന്നാണ് ഖുര്ആ ൯ പഠിച്ചത്. കിഴക്കോത്ത് കീഴ്മഠത്തില്‍ അബ്ദുല്‍ ഹമീദ് മുസ്ലിയാ൪, വാവാട് പോക്ക൪ കുട്ടി മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪, കെ കെ അബൂബക്ക൪ മുസ്ലിയാ൪, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുക്ക൯മാ൪. കൂടുതല്‍ വായിക്കാന്‍ >>>
അരീക്കല്‍ അബ്ദുറഹ്മാ൯ മുസ്ലിയാ൪ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
അരീക്കല്‍ അബ്ദുറഹ്മാ൯ മുസ്ലിയാ൪ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)