കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ 1939 മാര്ച്ച് 22ന് അഹ്മദ്‌ ഹാജിയുടെ മകനായി ആലങ്ങാപൊയില്‍ അബൂബക്ക൪ മുസ്ലിയാ൪ ജനിച്ചു. കുഞ്ഞിമ്മ ഹജ്ജുമ്മയാണ് മാതാവ്‌. കാന്തപുരം എ എം എല്‍ പി സ്കൂളില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. പുത്തൂ൪ അബ്ദുള്ള മുസ്ലിയാരില്‍ നിന്നാണ്‌ ഖുര്ആ ൯ പഠിച്ചത്. കിഴക്കോത്ത് കീഴ്മഠത്തില്‍ അബ്ദുല്‍ ഹമീദ്‌ മുസ്ലിയാ൪, വാവാട് പോക്ക൪ കുട്ടി മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪, കെ കെ അബൂബക്ക൪ മുസ്ലിയാ൪, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുക്ക൯മാ൪. കൂടുതല്‍ വായിക്കാന്‍ >>>

കുറ്റിപ്പുറം അബ്ദുള്ള മുസ്ലിയാ൪ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കുറ്റിപ്പുറം അബ്ദുള്ള മുസ്ലിയാ൪ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

കുറ്റിപ്പുറം അബ്ദുള്ള മുസ്ലിയാ൪

1922ല്‍ (ഹി. 1340) കുറ്റിപ്പുറം കമ്പാല മുഹ് യിദ്ദീ൯ സാഹിബിന്റെങയും മാടത്തില്‍ അബ്ദുള്ള മുസ്ലിയാരുടെ മകള്‍ ഫാത്വിമക്കുട്ടിയുടെയും മകനായി ജനിച്ചു.
അറിവിന്റെം ആദ്യാക്ഷരം സ്വന്തം പ്രദേശത്തെ ഓത്തുപള്ളിയില്‍ നിന്ന്. മൂസമൊല്ലയാണ് പ്രഥമ ഗുരു. അഹമ്മദ്‌ മാസ്റ്റ൪ പ്രഥമ സ്കൂള്‍ അധ്യാപകനാണ്. പകര മുഹമ്മദ്‌ മുസ്ലിയാ൪, കിഴക്കേപ്പുറം മൊയ്തീ൯ കുട്ടി മുസ്ലിയാ൪, പാങ്ങില്‍ അബ്ദുള്ള മുസ്ലിയാ൪, കൂട്ടിലങ്ങാടി മുഹമ്മദ്‌ മുസ്ലിയാ൪, കാടേരി അബുല്‍ കമാല്‍ മുഹമ്മദ്‌ മുസ്ലിയാ൪ എന്നിവ൪ ഗുരുനാഥ൯മാരില് പ്രധാനികളാണ്.
1952ല്‍ വെല്ലൂ൪ ബാഖിയാത്തില്‍ ചേ൪ന്നു 1954ല്‍ ഫസ്റ്റ് റാങ്കോടെ കോളേജില്‍ നിന്ന് പാസായി. കുറ്റിപ്പുറം, രാങ്ങാട്ടൂ൪, കാട്ടിപ്പരുത്തി, പരപ്പനങ്ങാടി പനയത്തില്‍ എന്നിവിടങ്ങളില്‍ നിന്നാണ് വിദ്യ നേടിയത്‌.