ശൈഖ് ജിഫ്രി തങ്ങളുടെ (മരണം ഹി . 1222 ദുല്‍ഖഅദു 8) സഹോദരി സയ്യിദത്ത് ഫാത്വിമ ജിഫ്രിയുടെയും സയ്യിദ് മുഹമ്മദ്‌ബ്നു സഹ്ല്‍ മൌലദ്ദവീലയുടെയും മകനായി ഹി.1166 ദുല്‍ഹജ്ജ് 23 ന് ഹളര്‍മൌതിലെ തരീം പ്രദേശത്ത് ജനിച്ചു.
ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കള്‍ മരിച്ചു. ഹി.1183 ല്‍ അമ്മാവന്മാരായ ശൈഖ് ജിഫ്രിയെ (ഖബര്‍ കോഴിക്കോട് ജിഫ്രി ഹൌസ്) കാണാനും ശൈഖ് ഹസന്‍ ജിഫ്രിയെ (ഖബര്‍ മമ്പുറം മഖാമിനുള്ളില്‍) സിയാറത്ത് ചെയ്യാനും വേണ്ടിയാണ് മലബാരിലെത്തിയത്.
തന്‍റെ മകളെ സഹോദരിപുത്രനായ സയ്യിദ് അലവിക്ക് വിവാഹം ചെയ്തു കൊടുക്കണമെന്നും അദ്ദേഹം ഇവിടെ വരുമെന്നും ഹസന്‍ ജിഫ്രി പറഞ്ഞിരുന്നു. സയ്യിദ് ഹസന്‍ ജിഫ്രിയുടെ വസിയ്യത്ത് പോലെ തന്നെ സയ്യിദ് അലവി തങ്ങള്‍ ഹസന്‍ ജിഫ്രിയുടെ മകള്‍ ഫാത്വിമയെ വിവാഹം ചെയ്തു.ഈ ബന്ധത്തില്‍ രണ്ട് കുട്ടികള്‍ ജനിച്ചു.
SUNNIONLINENEWS
കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ 1939 മാര്ച്ച് 22ന് അഹ്മദ് ഹാജിയുടെ മകനായി ആലങ്ങാപൊയില്‍ അബൂബക്ക൪ മുസ്ലിയാ൪ ജനിച്ചു. കുഞ്ഞിമ്മ ഹജ്ജുമ്മയാണ് മാതാവ്. കാന്തപുരം എ എം എല്‍ പി സ്കൂളില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. പുത്തൂ൪ അബ്ദുള്ള മുസ്ലിയാരില്‍ നിന്നാണ് ഖുര്ആ ൯ പഠിച്ചത്. കിഴക്കോത്ത് കീഴ്മഠത്തില്‍ അബ്ദുല്‍ ഹമീദ് മുസ്ലിയാ൪, വാവാട് പോക്ക൪ കുട്ടി മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪, കെ കെ അബൂബക്ക൪ മുസ്ലിയാ൪, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുക്ക൯മാ൪. കൂടുതല്‍ വായിക്കാന്‍ >>>
ഖുതുബുസ്സമാന്‍ മമ്പുറം തങ്ങള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഖുതുബുസ്സമാന്‍ മമ്പുറം തങ്ങള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)