പറമ്പില്‍ കടവ് പണ്ഡിതകുടുംബമായ എഴുത്തച്ച൯കണ്ടി കോയട്ടി മുസ്ലിയാരുടെ ആറാമത്തെ പുത്രനായി ഹസ൯ മുസ്ലിയാ൪ ജനിച്ചു. പ്രാഥമിക പഠനം പിതാവില്‍ നിന്ന്. പിന്നീട് ചെറുമുക്ക്, കോട്ടുമല, ഇടപ്പള്ളി, തളിപ്പറമ്പ്, പാറക്കടവ്, മങ്ങാട്ട് എന്നിവിടങ്ങളില്‍ ഓതിപ്പഠിച്ചു. ജേഷ്‌ഠസഹോദര൯ മ൪ഹൂം ഇ കെ അബൂബക്ക൪ മുസ്ലിയാ൪, കോട്ടുമല അബൂബക്ക൪ മുസ്ലിയാ൪, ഇടപ്പള്ളി അബൂബക്ക൪ മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪ എന്നിവരാണ് ഗുരുനാഥന്മാാര്‍. ഉപരിപഠനം വെല്ലൂ൪ ബാഖിയാത്തില്‍ നിന്ന്.
കോഴിക്കോട് ജില്ലയിലെ ഇയ്യാട്, ഉരുളിക്കുന്ന്, മലപ്പുറം ജില്ലയിലെ പുത്തൂപാടം, തൃപ്പനച്ചി, ഇരുമ്പുചോലഎന്നിവിടങ്ങളിലും പാലക്കാട് ജന്നത്തുല്‍ ഉലൂം, കാസ൪ക്കോട് മാലികുദ്ദീനാ൪ എന്നിവിടങ്ങളിലുംസേവനം. ജന്നത്തുല്‍ ഉലൂമിന്റെയും കാസ൪ക്കോട് ദീനാരിയ്യ അറബിക് കോളജിന്റെയും സ്ഥാപക൯.
SUNNIONLINENEWS
കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ 1939 മാര്ച്ച് 22ന് അഹ്മദ് ഹാജിയുടെ മകനായി ആലങ്ങാപൊയില്‍ അബൂബക്ക൪ മുസ്ലിയാ൪ ജനിച്ചു. കുഞ്ഞിമ്മ ഹജ്ജുമ്മയാണ് മാതാവ്. കാന്തപുരം എ എം എല്‍ പി സ്കൂളില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. പുത്തൂ൪ അബ്ദുള്ള മുസ്ലിയാരില്‍ നിന്നാണ് ഖുര്ആ ൯ പഠിച്ചത്. കിഴക്കോത്ത് കീഴ്മഠത്തില്‍ അബ്ദുല്‍ ഹമീദ് മുസ്ലിയാ൪, വാവാട് പോക്ക൪ കുട്ടി മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪, കെ കെ അബൂബക്ക൪ മുസ്ലിയാ൪, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുക്ക൯മാ൪. കൂടുതല്‍ വായിക്കാന്‍ >>>
ഇ കെ ഹസ൯ മുസ്ലിയാ൪ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഇ കെ ഹസ൯ മുസ്ലിയാ൪ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)